Healthacation’s Pool Villa | Best Pool Villa Resort in Kottayam | Trekking, Jeep Ride & Waterfalls
Contact us to Add Your Business
കുളങ്ങൾ ഒഴുക്ക് മറന്നു പോയ നദികളാണോ?
കൊട്ടിലയും നടുത്തളവും പിന്നിട്ടു മുറ്റത്തേക്കിറങ്ങി വടക്കു കിഴക്കേ മൂലയിൽ മീനം രാശിയിൽ ഒഴുക്ക് മറന്നു മാനം നോക്കി കിടപ്പാണ്…
പൊട്ടിവീണ ചന്ദ്രികയും നീല പടർത്തിയ നിലാവുകളും കണ്ടു ആ കല്പടവുകളിൽ കഴിച്ച നാഴികകളെത്ര..
പായൽ തണുപ്പ് താഴേക്കിറങ്ങി വഴുക്കലുകളായി വെള്ളത്തിന്റെ നേര്മയിലേക്കലിഞ്ഞിറങ്ങും.. അവിടെയാണ് മീനുകൾ വന്നു കാലിൽ മുത്തമിടുന്നത്…
ഇലവങ്ഗം പൂക്കുന്ന കാവുകളുടെ അടുത്ത് നാഗങ്ങൾക്കു കൊടുത്തു കാവ് തീണ്ടാതെ കാത്ത ഓരോ കുളങ്ങളും നിങ്ങളുടെ കനിവല്ല
ആയിരം ഉറവകളുടെ കാത്തിരിപ്പാണ്…ഒഴുകി ഒഴുകി നദിയായി തീരാനായുള്ള കാത്തു കിടക്കലുകളാണ്..
#PoolVilla
@HealthAcation